ഒരു പനിനീർപുഷ്പം (അവൾക്കായി…)

ജീവിതത്തിൻ കൗമാരാകാലം

പൂത്തുലയുന്ന കാലത്തിൽ

ഒരു വിശുദ്ധിതൻ 

പനിനീർപുഷ്പമായി

അവൾ വിടർന്നു പുഷ്പിക്കട്ടെ

അപരന് മലർഗന്ധമേകട്ടെ!

സ്നേഹത്തിൻ സ്നേഹത്തിൻ

ചിഹ്നമായി അഭിമാനമായി അവൾ വളരട്ടെ

ജീവിത യാത്ര മുന്നേറുമ്പോൾ 

ഇടയ്ക്കു കാലതെറ്റി വീഴുമ്പോൾ 

ഓരോ ഇതളായി അവളെ ചുംബികട്ടെ

ഒടുവിൽ ആ പൂവിൻ ആയുസെത്തുമ്പോൾ

ഓരോ ഇതാളായി പൊഴിഞ്ഞു തീരട്ടെ!

 ആ പുഷ്പം,

മകളായി, സഹോദരിയായി

സ്നേഹിതയായി,  അമ്മയായി

ആർക്കുവേണ്ടി?

അർകൊക്കയോ വേണ്ടി…

ഒന്നുമവൾക്കില്ല…എല്ലാം അപരനായി..

ഒരു പണിനീർപുഷ്പമായി

അവൾതൻ ജീവിതം.

This poem was written by Shayana S


One thought on “ഒരു പനിനീർപുഷ്പം (അവൾക്കായി…)

Leave a comment