എന്റെ യാത്രകൾ -1

കൂരിരുട്ടിലൂടെ വീട്ടിൽനിന്നു യാത്ര തുടങ്ങി. ടോർച്ചിന്റെ പ്രകാശത്താൽ തുള്ളി തുള്ളിയായി പുല്ലിൽ വീണുകിടക്കുന്ന മഞ്ഞുവെള്ളം തിളങ്ങുന്നു. ആ പാതയിലൂടെ യാത്ര തുടർന്നു. നടക്കുന്ന വഴിയിൽ പുഴയിൽ വെള്ളം ഒഴുകുന്നതിന്റെ ഒച്ച  ചെവിയിൽ തുളച്ചു കയറുന്നു. രാവിലെ തിന്ന പച്ചറൊട്ടിയും മുട്ടപൊരിച്ചതും കുറച്ചുകൂടി വേണം എന്ന തോന്നൽ . വയർ കാളാൻ തുടങ്ങി. ഇതൊന്നും ആലോചിക്കാതെ ഞാൻ യാത്ര തുടർന്നു എന്റെ ലക്ഷ്യത്തിലേക്ക്. ഞാൻ നടന്ന പാത ഒരു ചെറിയ മൺപാതയായിരുന്നു അത് എത്തിച്ചേർന്നത് ഒരു റോഡിലേക്കാണ് . അങ്ങനെ ഞാൻ വീട്ടിൽ നിന്നും ടൗണിൽ എത്തി. ടൗണിനു ചുറ്റും സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്താൽ നിറഞ്ഞുനിൽക്കുന്നു. ആ വെളിച്ചതിനു ചുറ്റും പാറിപ്പറന്നു നടക്കുന്ന കൊച്ചു പ്രാണികൾ. തന്റെ ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞുനടക്കുന്ന നരിച്ചീറുകൾ അതിനെ ആക്രമിച്ചു കൈക്കലാക്കി കൊണ്ടുപോവുന്നു. ഒരു കാര്യം അപ്പോഴാണ് ഞാൻ ഓർത്തത് തലേന്ന് ഫിസിക്സ് പഠിപ്പിക്കുന്ന സാർ പ്രസന്റേഷൻ ശൈലി പറഞ്ഞു തന്നു. എന്നിട്ടു പറഞ്ഞു നമ്മൾ പോകുന്നത് സഹായാത്രി എഞ്ചിനീയറിംഗ് കോളേജിലേക്കാണ്. എല്ലാവരും മാന്യമായി പെരുമാറണം. പെട്ടന്ന് ഒരു ജീപ്പ് എന്റെ മുന്നിലേക്കെത്തി. അതിൽ എന്റെ സാറും പിന്നെ രണ്ടു കൂട്ടുകരുമുണ്ടായിരുന്നു. പിന്നെ എന്റെ യാത്ര ജീപ്പിൽ ആയിരുന്നു . ജീപ്പ് ഡ്രൈവർ ജീപ്പ് 70/80km സ്പീഡിൽ പായിച്ചു . ഞങ്ങൾ ഇപ്പൊ പോയിക്കൊണ്ടിരിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്കാണ്. ഞാൻ വാച്ചു നോക്കി ഇപ്പോൾ സമയം 6 മണി…
തുടരും…. 


This was written by Alphonse K Sebastian

Advertisements

2 thoughts on “എന്റെ യാത്രകൾ -1

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s